ഗൂഗിളിലെ പിഴവ് കണ്ടെത്തിയവര്‍ക്ക് കമ്പനി നല്കിയ പാരിതോഷിക തുകയുടെ കണക്കുകള്‍ പുറത്ത്. 68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. 632 പേര്‍ക്കും തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 1,13,337 (93,92,713 രൂപ) ഡോളറാണ് ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക. എന്ത് ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല.